കൂ​ട്ടു​കാ​ര്‍ കു​ളി​ക്കു​ന്ന​ത് നോ​ക്കി ന​ട​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ല്‍ വീണ് 15-കാരന് ദാരുണാന്ത്യം

google news
slipped foot fell in the pool 15-year-old died
 

ക​ടു​ത്തു​രു​ത്തി: കൂ​ട്ടു​കാ​ര്‍ കു​ളി​ക്കു​ന്ന​ത് നോ​ക്കി ന​ട​ക്കു​ന്ന​തി​നി​ടെ കാ​ല്‍​തെ​റ്റി പഞ്ചായത്ത് കു​ള​ത്തി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മാ​ന്‍​വെ​ട്ടം ക​പി​ക്കാ​ട് ക​ണ്ണാ​ര​ത്തി​ല്‍ ജോ​ണി​യു​ടെ മ​ക​ന്‍ ആ​ല്‍​ഫ്ര​ഡ് ജോ​ണി (15) ആ​ണ് മ​രി​ച്ച​ത്. ക​ല്ല​റ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. 

CHUNGATHE

ഇ​ന്ന് വൈ​കൂ​ന്നേ​രം 5.45 ഓ​ടെ​യാ​ണ് സം​ഭ​വം. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ര്‍​ഡി​ലെ പ​ക​ല്‍​വീ​ടി​ന് സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ല്‍ വീ​ണാ​ണ് അ​പ​ക​ടം. ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നതുകണ്ട കൂട്ടുകാര്‍ ഉടന്‍തന്നെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു. പിന്നാലെ സമീപത്തെ സെന്റ് ജോര്‍ജ് ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

മൃതദേഹം മുട്ടുചിറ എച്ച്.ജി.എം. ആശുപത്രി മോര്‍ച്ചറിയില്‍.  കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.