കോഴിക്കോട്ട് കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു

An elderly man died after being stung by a wasp in Kozhikode
 

കോഴിക്കോട്: കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു. പെരുമണ്ണ പാറമ്മൽ പൂവ്വത്തുംകണ്ടി ചന്ദ്രൻ (68) ആണ് മരിച്ചത്. രാവിലെ പറമ്പിൽവച്ച് അടയ്ക്ക പറിക്കുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൂടെ ജോലിക്കുണ്ടായിരുന്ന പള്ളിത്താഴം മൂസ്സ, മണി എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.