കോഴിക്കോട് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്

bus
 

 

കോഴിക്കോട് : കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം. ബസ് തടഞ്ഞുനിര്‍ത്തി ചില്ലടിച്ചു തകര്‍ത്തു. ബസ് ഡ്രൈവര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു.

കൊടുവള്ളി - സിഎം മഖാം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹിറ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ കണ്ടാല്‍ അറിയാമെന്നും ഡ്രൈവര്‍ അജയ് വ്യക്തമാക്കി.