അനുശോചനം രേഖപ്പെടുത്തി

ndc
 

കോഴിക്കോട് : കേരള ജൂനിയര്‍ സൈക്കിള്‍ പോളോ താരം നിത ഫാത്തിമയുടെ നിര്യാണത്തില്‍ ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) അനുശോചനം രേഖപ്പെടുത്തി. ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ പോയ ആലപ്പുഴ സ്വദേശി പത്ത് വയസുക്കാരി നിത ഛര്‍ദ്ദിയെ തുടര്‍ന്നാണ് മരിച്ചത്. 


കായിക താരങ്ങള്‍ക്ക് വിമാന മാര്‍ഗം മത്സര സ്ഥലങ്ങളില്‍ എത്താനുള്ള സൗകര്യമൊക്കാനു0 ശരിയായ രീതിയിലുള്ള ആരോഗ്യ പരിശോധന ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയ്‌നര്‍ ബാബ അലക്‌സാണ്ടര്‍ പറഞ്ഞു. റീജണല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍, പ്രോഗ്രാം കോര്‍ഡനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്,  അധ്യാപകരായ സുധ മേനോന്‍, ബിന്ദു എസ്,  എന്നിവര്‍ സംസാരിച്ചു.