ജോലിയും കുടുംബവും ജീവിതവും എങ്ങനെ സുഗമമായി കൈകാര്യം ചെയ്യാം : എൻ സിഡി സി നാനോ വെബിനാർ സംഘടിപ്പിക്കുന്നു

kozhikode
 കോഴിക്കോട്: ജോലിയും കുടുംബവും ജീവിതവും എങ്ങനെ സുഗമമായി കൈകാര്യം ചെയ്യാം എന്ന വിഷയത്തിന് എൻ സി ഡി സി നാനോ വെബിനാർ   സംഘടിപ്പിക്കുന്നു . ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മന്റാണ്  സെമിനാറിനു നേതൃത്വം നൽകുന്നത്.  ഹെൻറീറ്റ ഡാമി (എൻ സി ഡി സി ഫാക്കൾട്ടി ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം. ജൂലൈ 6ന്  വൈകുന്നേരം 7.30മണി മുതൽ 8.30 വരെയാണ് സെമിനാർ. മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ജോലിയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തത് അതുകൊണ്ട് തന്നെ ഈ വെബിനാർ സമൂഹത്തിന് സഹായകമാകുമെന്ന് സംഘാടകർ കരുതുന്നു. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ+919288026162(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.