നേതൃത്വ പാടവം എങ്ങനെ മികച്ചതാക്കാം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

ncdc

 കോഴിക്കോട്: നേതൃത്വ പാടവം എങ്ങനെ മികച്ചതാക്കാം എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ  സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.  വിജയം കർത്ത ( പരിശീലക, മോട്ടിവേറ്റർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ  17ന് ഉച്ചക്ക് 3 മണി മുതൽ 4 മണി വരെയാണ് സെമിനാർ. നേതൃത്വ പാടവം എന്നത് ഓരോ ജീവിത ഘട്ടത്തിലും പ്രാധാന്യമുള്ളതാണ്.  അതുകൊണ്ട് തന്നെ പല ജീവിത സാഹചര്യങ്ങളിലും പെട്ട് ഇനി എന്ത് എന്ന് ഉറ്റുനോക്കുന്നവർക്കും  മുൻകൈയെടുത്ത് പ്രവൃത്തിക്കാനും മറ്റുള്ളവർക്ക് മാതൃകയാവനും സാധിക്കും.

സമൂഹത്തെ അഭിമുഖീകരിക്കാൻ പ്രയാസപ്പെടുന്നവർക്ക്ഈ സെമിനാർ സഹായകമാകുമെന്ന് സംഘടകർ കരുതുന്നു. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356607191(സംഘാടക ). വെബ്സൈറ്റ് www.ncdconline.org