എന്‍സിഡിസി കോര്‍ കമ്മിറ്റി 75-ാമത് ദേശീയ സൈനിക ദിനം ആചരിച്ചു

ncdc
 

കോഴിക്കോട് : ഇന്ത്യന്‍ കരസേനയിലെ ജവാന്മാരുടെ സ്മരണയ്ക്കായി ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കോര്‍ കമ്മിറ്റി 75-ാമത് ദേശീയ സൈനിക ദിനം ആചരിച്ചു. ഈ യോഗത്തില്‍ സൈനികരുടെ ത്യാഗത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും സൈനിക ജവാന്മാരുടെ കുടുംബങ്ങളെ ആദരിക്കുകയും ചെയ്തു.

എന്‍സിഡിസി മാസ്റ്റര്‍ ട്രെയിനര്‍, ബാബ അലക്‌സാണ്ടര്‍, സുധാ മേനോന്‍, മുഹമ്മദ് റിസ്വാന്‍, ഡോ ശ്രുതി ഗണേഷ്, ബിന്ദു സരസ്വതിഭായി എന്നിവര്‍ പങ്കെടുത്തു. 1949-ല്‍ അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫായിരുന്ന ജനറല്‍ സര്‍ ഫ്രാന്‍സിസ് റോയ് ബുച്ചറില്‍ നിന്ന് ജനറല്‍ (പിന്നീട് ഫീല്‍ഡ് മാര്‍ഷല്‍) കെ എം കരിയപ്പ ഇന്ത്യന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഏറ്റെടുത്തതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ദേശീയ സൈനിക ദിനം ആചരിക്കുന്നു.