ഉപബോധ മനസ്സും അതിന്റെ ശക്തിയും എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

kozhikodee

 കോഴിക്കോട്: ഉപബോധ മനസ്സും അതിന്റെ ശക്തിയും എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ  സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. റംസ്വിയ  സൈദലവി (എൻ സി ഡി സി വിദ്യാർത്ഥിനി) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.  ഒക്ടോബർ 29 വൈകുന്നേരം 5 മണി മുതൽ 6.30 മണി വരെയാണ് സെമിനാർ.

സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. മനുഷ്യ ശരീരത്തെക്കാൾ ശക്തി ഉള്ളതാണ് ഉപബോധ മനസ്സ്  പലരും ഇന്നും മനസിലാക്കിയിട്ടില്ല. സ്വന്തം മനസിനെ തിരിച്ചറിയാനും അതിനെ നേരായി ഉപയോഗിക്കാനും ഈ സെമിനാർ സഹായിക്കുമെന്ന് സംഘടകർ കരുതുന്നു. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000385(സംഘാടക ). വെബ്സൈറ്റ് www.ncdconline.org