വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍-2 ഒക്ടോബര്‍ 31 വരെ നീട്ടി

vkc

കോഴിക്കോട്: ചെറുകിട സംരംഭകരേയും അയല്‍പ്പക്ക വ്യാപാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി പ്രൈഡ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചരണം രണ്ടാം ഘട്ടം ഒക്ടോബര്‍ 31 വരെ നീട്ടി. അയല്‍പ്പക്ക ഷോപ്പുകളില്‍ നിന്ന് വികെസി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ ബമ്പര്‍ സമ്മാനവും 100 പേര്‍ക്ക് സ്വര്‍ണ നാണയങ്ങളുമാണ് സമ്മാനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വലിയ വിജയം നേടിയ ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന്റെ രണ്ടാം പതിപ്പിന് ഓണത്തോനടനുബന്ധിച്ചാണ് തുടക്കമിട്ടത്.
 
"അയല്‍പ്പക്കങ്ങളിലെ ചെറുകിട വ്യാപാരികള്‍ക്ക് കരുത്തുപകരാനും ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ മത്സരം അതിജീവിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഷോപ്പ് ലോക്കല്‍  രണ്ടാം ഘട്ടം വിവിധ പദ്ധതികളോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇത് വിപണിക്ക് ഉത്തേജനം പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു," വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.

രാജ്യത്തുടനീളം രണ്ടര ലക്ഷത്തോളം ചെറുകിട വ്യാപാരികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കിയ ഷോപ്പ് ലോക്കല്‍ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നിരവധി ഉപഭോക്താക്കള്‍ സമ്മാനാര്‍ഹരായിരുന്നു.