കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നാടിന് സമർപ്പിച്ചു

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസ് മുഖേന രാവിലെ 10.30 നാണ് ഉദ്ഘാടനം ചെയ്തത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയായി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഹാർബറിന്റെ നിർമ്മാണത്തിനായി 63.99 കോടി രൂപയാണ് വിനിയോഗിച്ചത്. ഹാർബറിൽ പുലിമുട്ടുകൾ, വാർഫുകൾ, ലേലപ്പുരകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, അഴുക്കുചാലുകൾ, ജലലഭ്യത, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, കടമുറികൾ, തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു കഴിഞ്ഞു. ഡീസൽ ബങ്കിന്റെ പ്രവൃത്തി 50 % പൂർത്തിയായി.

ഹാർബറിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എ. മാരായ കെ. ദാസൻ, വി. കെ. സി. മമ്മദ് കോയ, എം.കെ. മുനീർ, എ. പ്രദീപ് കുമാർ, സി.കെ.നാണു, ജില്ലാ കലക്ടർ സാംബശിവറാവു, നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി, സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു