കൊ​യി​ലാ​ണ്ടിയില്‍ ട്രെ​യി​നിന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണു; ഗതാഗതം തടസപ്പെട്ടു

Train

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്ത് ട്രെ​യി​നിനു മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണു. വൈകീട്ട് 5.48-നാണ് സംഭവം. കൊയിലാണ്ടിക്കും തിക്കോടിക്കുമിടയിലാണ് അപകടം നടന്നത്. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് അ​പ​ക​ടം.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് റെയിൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കു​ര്‍​ള എ​ക്‌​സ്പ്ര​സി​ന് മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്. ആളപായമില്ല.

എന്‍ജിനു കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കോഴിക്കോടുനിന്നു പുതിയ എന്‍ജിനെത്തി സ്ഥാപിച്ചതിനുശേഷം മാത്രമേ യാത്ര തുടരാന്‍ സാധിക്കുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുശേഷം തെങ്ങുമുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌.