മികച്ച ലക്ഷ്യങ്ങളിലേക്ക് മനസ്സോരുക്കാം: സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

seminar

കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. "മികച്ച ലക്ഷ്യങ്ങളിലേക്ക് മനസ്സോരുക്കാം." എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിംഗേൽ സർക്കിളാണ്  സെമിനാർ സംഘടിപ്പിക്കുന്നത്.

സുജാത സുമേഷ് (കോ ഫൗണ്ടർ,കരിയർ ബിസ്സിനെസ്സ് ട്രെയിനർ, പാർവണ മാനേജ്മെന്റ് കൺസൾടന്റ് ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ താല്പരായവർക്ക് ഈ  സെമിനാറിൽ പങ്കെടുക്കാം. ജനുവരി 8ന് വൈകുന്നേരം 3മണി മുതൽ 4.30മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919995014607(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.