അദ്ധ്യാപനത്തിൽ ഭാവനാപരമായ സമീപനം: സൗജന്യ സെമിനാർ നടത്തുന്നു

seminar

കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. "അദ്ധ്യാപനത്തിൽ ഭാവന പരമായ സമീപനം" എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൻ്റെ   ഫോക്കസ് ഫയറീസ് സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡി ടി എം അനിൽ നായർ (Agile മാനേജർ, വെസ്റ്റേൺ യൂണിയൻ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

ഒരു നല്ല അദ്ധ്യാപക-വിദ്യാർത്ഥി ബന്ധം ദൃഢമാവുന്നത് നല്ല ആശയ വിനിമയത്തിലൂടെയും നല്ല അദ്ധ്യാപനത്തിലൂടെയുമാണ് ഇതിനെ കുറിച്ചൊരു സെമിനാർ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

നവംബർ 27 ന് ഉച്ചക്ക് 3 മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 9497314789 ഷക്കീല വഹാബ് (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.