ഫ്രറ്റേണിറ്റി സമരയാത്രക്ക് തുടക്കമായി

kozhikode

കോഴിക്കോട്: ഓൺലൈൻ വിദ്യാഭ്യാസ വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ നയിക്കുന്ന സമരയാത്രക്ക് ബേപ്പൂർ കരിമ്പാടം കോളനിയിൽ തുടക്കമായി. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസം രണ്ടാം വർഷത്തിലേക്കു കടന്നിട്ടും ഇതുവരെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. വിവേചനരഹിതമായി ഓൺലൈൻ വിദ്യാഭ്യാസം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ ഉടൻ  സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

സമരയാത്ര ക്യാപ്റ്റൻ മുനീബ് എലങ്കമൽ, വൈസ് ക്യാപ്റ്റൻ ആയിഷ മന്ന ജില്ലാ  ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌ പി. സി മുഹമ്മദ്‌ കുട്ടി, വെൽഫെയർ പാർട്ടി മണ്ഡലം കൺവീനർ എം. എ ഖയ്യൂ ജില്ലാ സെക്രട്ടറി മുസ്അബ് അലവി ബേപ്പൂർ മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് എന്നിവർ സംസാരിച്ചു.

സമരയാത്രയുടെ ആദ്യ ദിവസമായ ഇന്ന് ജില്ലയിൽ ഓൺലൈൻ വിദ്യാഭ്യാസ പ്രശ്നങ്ങൾ നേരിടുന്ന കരിമ്പാടം കോളനി, ചക്കും കടവ്, ശാന്തി നഗർ, പുന്നശ്ശേരി, എടവലത്തു കോളനി, മാട്ടുമുറി കോളനി എന്നീ പ്രദേശങ്ങൾ സന്ദർശിച്ചു. 

 ഓൺലൈൻ വിദ്യാഭ്യാസ പ്രതിസന്ധികൾ നേരിടുന്ന ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങൾ സമരയാത്ര സംഘം  സന്ദർശിക്കും. ജില്ലയിലെ ജനപ്രതിനിധികളെയും വിദ്യാഭ്യാസ ഓഫീസർമാരെയും സംഘം സന്ദർശിച്ച്‌ ജില്ലയിലെ ഓൺലൈൻ വിദ്യാഭ്യാസ പ്രതിസന്ധികൾ ശ്രദ്ധയിൽപെടുത്തും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമരയാത്ര വ്യാഴാഴ്ച വൈകുന്നേരം  കുറ്റ്യാടി ടൗണിൽ അവസാനിക്കും.