കോഴിക്കോട് 11 വയസ്സുകാരനെ കടലില്‍ കാണാതായി

drowned
 

കോഴിക്കോട്: 11 വയസ്സുകാരനെ കോഴിക്കോട് വെള്ളയില്‍ ഭാഗത്ത് കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കടലില്‍ കളിക്കുന്നതിനിടെ കാണാതായത്. 

മൂന്ന് കൂട്ടുകാർക്കൊപ്പമായിരുന്നു അബ്ദുൾ ഹക്കീം കടലിൽ കളിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് തിരയിൽ അകപ്പെടുകയായിരുന്നു.പോലീസും

മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇരുട്ട് വ്യാപിച്ചതിനാൽ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.