കോഴിക്കോട് ജില്ലയില്‍ 1,692 പേര്‍ക്ക് കൂടി കോവിഡ്

covid kozhikode

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,692 കൂടി കോവിഡ് സ്ഥിരീകരിച്ചു. 1674 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 12 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്ന 2 പേര്‍ക്കും 4 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

24 മണിക്കൂറിനിടെ  1,339 പേര്‍ കൂടി രോഗമുക്തി നേടി. 14.39 ശതമാനമാണ് ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16,724 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്. പുതുതായി വന്ന 3,392 പേര്‍ ഉള്‍പ്പടെ 40,705 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.