ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ പ്രമേഹ ബോധവത്കരണ പരിപാടിയുമായി മേത്ര ഹോസ്പിറ്റല്‍

google news
Gd

chungath new advt

കോഴിക്കോട് : ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കില്‍ 'ജീവിതശൈലി പരിഷ്‌ക്കരണം - നല്ല നാളേക്കുള്ള മികച്ച പരിഹാരങ്ങള്‍' എന്ന വിഷയത്തില്‍ പ്രമേഹ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മേത്ര ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ചീഫ് ന്യൂട്രീഷ്യനിസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമേഹത്തിനുള്ള പ്രതിരോധ നടപടികളെ കുറിച്ചും പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രായോഗിക മാഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.

     

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക പ്രമേഹത്തെക്കുറിച്ചുള്ള പൊതുജന അവബോധവും ധാരണയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡയബാറ്റിക് വിദഗ്ധരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയബറ്റിക് ടീം സെഷനില്‍ ആളുകള്‍ക്ക് നിരവധി വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചു.

  

read also:ബാങ്കേഴ്സ് ക്ലബ് മീറ്റിംഗ് നടത്തി

    

ബോധവല്‍ക്കരണ പരിപാടിയോട് അനുബന്ധിച്ച്, ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്ക് ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരു പ്രത്യേക പ്രമേഹ പാക്കേജ് മെയ്ത്ര ആശുപത്രി അവതരിപ്പിച്ചു. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 18 വരെ ലഭ്യമായ പാക്കേജ് തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

    

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു