ഓൺലൈനായി മെഹന്ദി ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു

kozhikode

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ്  ഡെവലപ്പ്മെന്റ് കൗൺസിലിൻ്റെ നൈറ്റ്റിംഗേൽ സർക്കിളാണ് മെഹന്ദി ഡിസൈൻ കോമ്പറ്റിഷൻ എന്ന പേരിൽ ഓൺലൈനായി മെഹന്ദി ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 15ന് രാവിലെ 10.30 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി. താല്പരരായവർക്ക് പ്രായഭേദമന്യേ പരിപാടിയിൽ പങ്കെടുത്ത് വിജയികളാവാം.  

കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +91 9995014607(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.