അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: വനിത കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നവംബര്‍ 11ന് കോഴിക്കോട്

google news
Vns

chungath new advt

കോഴിക്കോട്:അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് അവരില്‍ നിന്നു തന്നെ നേരിട്ട് അറിയാനായി കേരള വനിത കമ്മിഷന്‍ നവംബര്‍ 11ന് രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും.

    

നിയമസഭാംഗം കെ.കെ.രാമചന്ദ്രന്‍ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും. അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍ ചര്‍ച്ച നയിക്കും. വനിത കമ്മിഷനംഗം അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.

     

Read also:തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വനിത കമ്മിഷന്‍ ഒന്‍പത് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു

     

അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപികമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നതായും ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.

     

     

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു