മര്‍ദനം സഹിക്കാം , കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യ;ഭർത് വീട്ടിൽ 2 കുട്ടികളും യുവതിയും ആത്മഹത്യ ചെയ്തു

malapuram
 

മലപ്പുറം: കോട്ടക്കലില്‍ രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. 2 മക്കളും യുവതിയും മരിക്കാൻ കാരണം  ഭര്‍തൃപീഡനമാണെന്ന് സഹോദരന്‍ പറഞ്ഞു. ചെട്ടിയാന്‍ കിണര്‍ റഷീദ് അലിയുടെ ഭാര്യ സഫ്‌വയാണ്  2 മക്കളുമായി ആത്മഹത്യ ചെയ്തത്.  

സഫ്‌വ ഭര്‍ത് വീട്ടിൽ നിന്ന് പീഡനം നേരിട്ട് എന്ന് തെളിയിക്കുന്ന  ശബ്ദസന്ദേശം മരിക്കുന്നതിന് മുമ്പ് സഫ്‌വ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചിരുന്നു. മര്‍ദനം സഹിക്കാമെന്നും എന്നാല്‍ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളതെന്ന് സഹോദരന്‍ പറയുന്നു. പീഡനം സഹിക്കാന്‍ വയ്യാതെയാണ് സഫ്‌വ മക്കളെ കൊന്ന് ജീവനൊടുക്കിയത്. സംഭവത്തില്‍ അന്വേഷണ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് 26കാരിയായ സഫ്‌വ , മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലും ഒന്നും വയസ്സുകാരായ കുട്ടികളാണ് മരിച്ചത്. സംഭവം ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. ഈ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.