മലപ്പുറത്ത് ഇന്ന് 540 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 540 പേര്‍ക്ക്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 906 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗമുക്തരായവര്‍ 49,871 പേരാണ്.

489 ആളുകള്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായി. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 35 പേരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. രോഗബാധിതരായവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 10 പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒരാളുമുണ്ട്. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 6593 പേരാണ്.