മദ്രസയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

suicide
 മദ്രസയ്ക്കുള്ളിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ . മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി 11 വയസുള്ള മുഹമ്മദ് സാലിഹാണ് മരിച്ചത് തിരുന്നാവായ കൈത്തക്കര ഹിഫ്‌ലുൽ ഖുർആൻ കോളേജിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

മദ്രസയിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ഇരട്ട സഹോദരനും ഇവിടെ ആണ് പഠിക്കുന്നത് . മരണ ദിവസം സഹോദരൻ മദ്രസയിൽ വന്നിരുന്നില്ല. പോലീസെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മരണത്തിൽ ദുരുഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.