പശുവിന്റെ കൊമ്പു മുറിച്ചു;പശുക്കളോടു ക്രൂരതകാട്ടി സാമൂഹിക വിരുദ്ധർ

cow
 

പശുക്കളോട് കൊടും ക്രൂരത കാണിച്ച് സാമൂഹ്യ വിരുദ്ധര്‍. മലപ്പുറം പുറത്തൂര്‍ അത്താണിപ്പടിയില്‍ മണ്ണത്ത് മണികണ്ഠന്റെ പശുക്കള്‍ക്ക് നേരെയാണ് അക്രമം നടന്നത്. അക്രമത്തിൽ മൂന്ന് പശുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പശുവിന്‍റെ കൊമ്പ് മുറിച്ചെടുക്കുകയും ക്ഷതമേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമികൾ വീട്ടിലുണ്ടായിരുന്ന ബൈക്കിലും കേടുപാടുകള്‍ വരുത്തി. 

രാത്രി മൂന്ന് മണിക്ക് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പശുക്കളെ അവശനിലയില്‍ കണ്ടെത്തിയത്. പിന്നീട് മൃഗ ഡോക്ടറെ വരുത്തി പ്രഥമ ശുശ്രൂഷ നല്‍കി. രണ്ട് വര്‍ഷത്തോളമായി മണികണ്ഠന്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുണ്ട്. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.