പ്രായം കൂടും തോറും ചായക്ക് വിലകുറയും ;75 വയസ്സ് കഴിഞ്ഞാൽ 2 രൂപയ്ക്ക് ചായ;

tea
 

വയോ സൗഹൃദ പദ്ധതിയുടെ ഭാഗമായി 75 വയസ്സ് കഴിഞ്ഞവർക്ക് രണ്ട് രൂപയ്ക്ക് ചായ നൽകുന്ന പദ്ധതിയുമായി മലപ്പുറം വേങ്ങര പഞ്ചായത്ത്. 70 വയസ്സ് കഴിഞ്ഞവർക്ക് അഞ്ച് രൂപക്കും  പഞ്ചായത്ത് കാന്റീനിൽ നിന്ന് ചായ കിട്ടും. 

വയോജന സൗഹൃദ കിയോസ്‌ക്ക് എന്നാണ് പദ്ധതിയുടെ പേര്. വയോജനങ്ങൾ ദിവസവും ഒത്തുചേരുന്ന സായം പ്രഭ ​ഹോമിന് സമീപമാണ് പഞ്ചായത്തിന്റെ കാന്റീൻ എന്നതുകൊണ്ട് ഇവിടെ എത്തുന്നവർക്ക് ഈ കുറഞ്ഞ വില ​ഗുണം ചെയ്യും. ദിവസവും അൻപതിൽ പരം വയോജനങ്ങൾ ഇവിടെ സമയം ചിലവിടാനെത്താറുണ്ട്. 

എല്ലാ വാർഡുകളിലും വയോ ക്ലബ്ബുകൾ സ്ഥാപിക്കാനുള്ള ഒരുക്കവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു. രണ്ട് ലക്ഷം രൂപ ഇതിനായി ഇത്തവണ വകയിരുത്തിനേരത്തെ എഴുപത് കഴിഞ്ഞവരിൽ നിന്ന് ഏഴു രൂപയാണ് ചായ വില ഈടാക്കിയിരുന്നത്.