വളാഞ്ചേരിയിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

accident

മലപ്പുറം: ദേശീയപാത വളാഞ്ചേരിക്കടുത്ത് പാണ്ടികശാലയിൽ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാല് പേരെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടപ്പാൾ കാടഞ്ചേരി സ്വദേശികളായ മുഹമ്മദലി, ഭാര്യ ഫാത്തിമ, ഓട്ടോ ഡ്രൈവർ മുഹമ്മദ് അക്ബറലി, ടിപ്പർ ലോറി ഡ്രൈവർ കുറ്റിപ്പുറം പെരുമ്പറമ്പ് സ്വദേശി ഷബീർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്