കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വെന്നിയൂർ, കരിമ്പിൽ സ്വദേശി കാട്ടിക്കുളങ്ങര റഫീഖ് (47) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു.

ജിദ്ദ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജിസാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽഹസ്മി സൂപ്പർ മാർക്കെറ്റിൽ പർച്ചേസിങ് മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 12 വർഷത്തോളമായി പ്രവാസിയാണ്.

പിതാവ്: അബ്ദുൽറഹിമാൻ, മാതാവ്: ഫാത്തിമ, ഭാര്യ: റഷീദ, മക്കൾ: റഷാദ്, റാഷിഖ്, റജീഅ, റൈഫ.