തിരൂർ: ഹിന്ദുത്വ മത രാഷ്ട്രവാദമോ എന്ന വിഷയത്തിൽ സംവാദം. എസൻസ് ഗ്ലോബൽ മലപ്പുറം തിരൂരിൽ സംഘടിപ്പിക്കുന്ന സംവാദത്തിൽ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രനും ബിജെപി ഇൻ്റെലക്ച്വൽ വിങ്ങ് സംസ്ഥാന പ്രസിഡന്റ് ശങ്കു.ടി.ദാസും തമ്മിലാണ് സംവാദം. ജനുവരി 26 ന് വെള്ളിയാഴ്ച്ച സാംസ്കാരിക സമുച്ചയത്തിൽ വച്ചാണ് പരിപാടി.
നവകേരളവും നവോത്ഥാനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഇടതു ചിന്തകൻ എ.പി. അഹമ്മദ്, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ, എഐവൈഎഫ് നാഷണൽ എക്സിക്യുട്ടീവ് അംഗം അഡ്വ:. കെ. കെ സമദ്, അഭിലാഷ് കൃഷ്ണൻ (എസ്സൻസ് ഗ്ലോബൽ ) എന്നിവരും പ്രഭാഷണം നടത്തും.ഡോ. അനിത മണി, ഡോ. ധന്യ ഭാസ്കർ, എൻ. എ വിനയ, ട്രാൻസ്ജൻഡർ ആക്റ്റിവിസ്റ്റ് ദേവുട്ടി ഷാജി എന്നിവർ പങ്കെടുക്കുന്ന ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ? എന്ന വിഷയത്തിലുള്ള പാനൽ ഡിസ്കഷനാണ് മറ്റൊരു പ്രധാന പരിപാടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു