വഴിത്തര്‍ക്കം; മലപ്പുറത്ത് യുവാവിനെ അയല്‍വാസികള്‍ തീകൊളുത്തിക്കൊന്നു

fire
 

മലപ്പുറം: മലപ്പുറത്ത് വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീ കൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം. 40 കാരനായ ഹോട്ടല്‍ തൊഴിലാളിയായ ഷാജിയാണ് കൊല്ലപ്പെട്ടത്.

ഷാജിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി പൊലീസില്‍ മൊഴി നല്‍കി. അയല്‍വാസികളാണ് തീ കൊളുത്തിയിതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.