മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

elephant
 

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ 63കാരി മരിച്ചു. മമ്പാട് ഓടായിക്കൽ കണക്കൻകടവ് പരശുറാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആയിശയാണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടുപറമ്പിലെ തെങ്ങ് തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് മരിച്ച ഇവർ വീട്ടിൽ ഒറ്റക്കാണ് താമസം. 

രാവിലെ പറമ്പിലെത്തിയ പണിക്കാരാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. മക്കൾ: സക്കീന, സലീന.