ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം -കാലിക്കറ്റ് മുൻ വി സി

ത്രിദിന ദേശീയ വെബിനാർ സമാപിച്ചു.

 

മലപ്പുറം: മലബാറിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഉയർത്തേണ്ടതുണ്ടെന്ന്  കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറും, ആസാം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീർ. 

ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ് ലാമിക് സ്റ്റഡീസ് വിഭാഗവും, കോട്ടക്കൽ സൈത്തൂൻ ഇൻറർനാഷനൽ ഗേൾസ്‌ കാമ്പസും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലബാറിൽ മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾ ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികളേക്കാൾ മുമ്പോട്ട് വരുന്നത് ശുഭകരമാണ്.

 പക്ഷേ, ലോക നിലവാരത്തിലുള്ള വൈഞ്ജാനിക പ്രവർത്തനങ്ങളും ഗവേഷണങ്ങളും മലബാറിലെ പെൺകുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയുന്നില്ല. ഇതിലൂടെ മാത്രമേ യഥാർത്ഥ സ്ത്രീ ശാക്തീകരണം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

മലബാറിലെ സ്ത്രീകളുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ പുറത്ത് വരേണ്ടതുണ്ടെന്ന് 

ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻറ് അഡ്മിനിസ്ട്രേഷൻ പ്രൊഫസർ ശ്രിമതി എ.ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തി പറഞ്ഞു .

ഉന്നത വിദ്യാഭ്യാസ സ്ഥാപന തലപ്പത്ത് സ്ത്രീ പങ്കാളിത്തം കൂടുതൽ ഉണ്ടാവേണ്ടതുണ്ടെന്നും അവർ കൂട്ടി ചേർത്തു. ശേഷം വിദ്യാർത്ഥികളുമായി അവർ സംവദിച്ചു.

സാഫി പ്രിൻസിപ്പൽ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ  അധ്യക്ഷത വഹിച്ചു. ഖദീജ മുഹമ്മദ് അലി, ഡോ. ഷൈനി, ഡോ. ആഷ, ഡോ. ശബാന,

സി.പി. കുഞ്ഞു മുഹമ്മദ്, കേണൽ നിസാർ അഹ്മദ്, ഡോ.മുഈനുദ്ദീൻ  സംസാരിച്ചു.

ആറു സെഷനുകളിൽ ആയി 

മലബാറിലെ ന്യുനപക്ഷ ദളിത് പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി,  നിലവിലുള്ള അവസരങ്ങൾ, പുതിയ പ്രതീക്ഷകൾ, വെല്ലുവിളികൾ തുടങ്ങിയവ ഉപ വിഷയങ്ങൾ  ചർച്ച ചെയ്തു.

ഡോ. കെ പി ഫൈസൽ, ഡോ.ടി മുഹമ്മദ് അലി, മലേഷ്യ

ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി  വിദ്യാഭ്യാസ വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. ജാഫർ പറമ്പൂർ, ഡോ. നജ്ദ, ഡോ. ശർനാസ് മുത്തു,   ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എഫ് ഫാത്തിമ റിനി, കൊൽക്കത്ത ആലിയ സർവകലാശാല അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ.ഇ.സലാഹുദ്ദീൻ, അബ്ദുൽ വാഹിദ്, കെ മുഹമ്മദ്‌, ഡോ. കെ ടി മുഹമ്മദ്‌ ഹാരിസ്,  മുഹമ്മദ് കാമിൽ, സൽ മാനുൽ ഫാരിസ്, ഡോ. ഷബീബ് ഖാൻ, മുഹമ്മദ് സലീം എന്നിവർ അക്കാദമിക പ്രഭാഷണങ്ങൾ നടത്തി.

ഫാഇദ ഫസീല വേങ്ങര, ആയിഷ ആറ്റ കോഴിക്കോട്,

അസ്ന ബീവി ഫറോക്ക്

ഫാത്തിമ എം. ബേപ്പൂർ

സൈനബ കാസർഗോഡ്, ഫാത്തിമത്തു ശഹീറ കണ്ണൂർ, 

അജ്മലത്ത് പട്ടാമ്പി,  ആഫിയ അലി ചേളാരി, 

അഷിത ഫാത്തിമ തിരുവനന്തപുരം, 

ഫാത്തിമത്ത് ആയിഷ പയ്യന്നൂർ, 

ഖദീജത്തുൽ കുബ്റ  ഇ.എം തൃശൂർ, 

റാഹിമ.കെ.എച്ച്  വടകര, 

സഫീന ബാംഗ്ലൂർ, 

സൈനബ് യാക്കൂബ് മുക്കം, 

ഫാത്തിമ നാസ്നീൻ  കണ്ണൂർ, ലിയാന നാസർ പി.കെ- നാദാപുരം, 

സുമയ്യ സുലൈമാൻ എടപ്പാൾ എന്നിവർ വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകി.