ട്രെയിനിൽ നിന്നു വീണ് പത്തുവയസുകാരൻ മരിച്ചു

train
മലപ്പുറം:  ട്രെയിനിൽ നിന്നു വീണ് പത്തുവയസുകാരൻ  മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിൻ്റെ  മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. ടോയ് ലെറ്റ് വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്നതാണ് അപകടകാരണം.  ഇന്നലെ രാത്രി 11.45 ന് മൂലേടം ഭാഗത്തു വെച്ചായിരുന്നു അപകടം. 

കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു. അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.