കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് വി​ദ്യാ​ർ​ഥികളും മരിച്ചു

drowned
 


മ​ല​പ്പു​റം: കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ ആഷിഫ് , റൈഹാൻ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം എയർ ഫോഴ്സ് ഇന്ന് കണ്ടെത്തി.  

വ്യാ​ഴാ​ഴ്ച താ​മ​ര​ക്കു​ഴി മു​ള്ള​ന്‍ മ​ട​യ​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ലു കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തി​നി​ടെ​യി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.
 
സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ ആഷിഫിന്റെ മൃതദേഹം കണ്ടെത്തിയത്.