ക്രിസ്മസിന്റെ വരവറിയിച്ച് മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്ക് വിപണിയിലേക്ക്

google news
cake

chungath new advt

കൊച്ചി: ക്രിസ്തുമസ് ആഘോഷത്തിന് രുചിപ്പെരുമ തീര്‍ക്കാന്‍ കൊച്ചിയുടെ പാരമ്പര്യം വിളിച്ചോതുന്ന മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്ക്. പ്രശസ്ത കേക്ക് നിര്‍മാതാക്കളായ സി ജി എച്ച് ഗ്രൂപ്പ് പന്തലാണ് സ്‌പൈസ് കേക്ക് വിപണിയിലെത്തിക്കുന്നത്. കേക്കിന്റെ ടേസ്റ്റിങ് സെറിമണി പ്രമുഖ ഷെഫ് റെജി മാത്യു ഉദ്ഘാടനം ചെയ്തു.

ഏറെ പ്രശസ്തമാണ് മട്ടാഞ്ചേരി സ്‌പൈസ് കേക്ക്. നാല് പതിറ്റാണ്ടായി പന്തലിന്റെ ഈ കേക്ക് ക്രിസ്തുമസ് വിപണിയിലുണ്ട്. മിക്‌സിങ് ഉള്‍പ്പെടെ നേരത്തെ പൂര്‍ത്തിയാക്കിയ കേക്കിന്റെ ടേസ്റ്റിങ് സെറിമണി ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത ഷെഫ് റെജി മാത്യു പന്തല്‍ ഗ്രൂപ്പ് സിഇഒ ഡോമിനിക് ജോസഫില്‍ നിന്ന് ആദ്യ കേക്ക് സ്വീകരിച്ചു കൊണ്ട് വില്‍പനയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. കേക്ക് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ്, കൃത്യമായ ബ്ലെന്‍ഡിംഗ്, നിര്‍മ്മാണ പ്രക്രിയ എന്നിവ മറ്റു കേക്കുകളില്‍ നിന്നും മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്കിനെ വ്യത്യസ്തമാക്കുന്നുവെന്ന് റെജി മാത്യു പറഞ്ഞു.  

പൗരാണിക കാലം മുതല്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ മട്ടാഞ്ചേരിക്കുള്ള പങ്കാണ് കേക്കിന് ഈ പേര് ലഭിക്കാന്‍ കാരണം. മാസങ്ങളോളം തേനില്‍ കുതിര്‍ത്ത പഴങ്ങള്‍ ചേര്‍ത്ത് ഏറെ സമയമെടുത്ത് വിപുലമായ പ്രക്രിയകള്‍ കഴിഞ്ഞാണ് കേക്ക് അതിന്റെ പൂര്‍ണതയിലെത്തിക്കുന്നത്.പരമ്പരാഗത ശൈലിയില്‍ ഒരുക്കുന്ന കേക്ക് ആറുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാനാകുമെന്ന് സി ജി എച്ച് ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഷെഫ് ജോസ് വര്‍ക്കി പറഞ്ഞു.  മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കേക്ക് നിര്‍മ്മിക്കാനാവശ്യമായ പഴങ്ങള്‍ ശേഖരിച്ചു മിക്‌സ് ചെയ്യുകയാണ്. പഴങ്ങളുടെയും മറ്റു ചേരുവകളുടെയും മികച്ച ബ്ലെന്‍ഡിംഗ് ആണ് കേക്കിന്റെ പ്രത്യേകത.

read also... അയോധ്യയിലെ രാമക്ഷേത്രം: പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍, അഭിമുഖം തുടരുന്നു, പരിശീലനം 6 മാസം, ചുരുക്കപ്പട്ടികയിൽ 200പേർ

പോയ വര്‍ഷം 25 ടണ്‍ കേക്ക് വിതരണം ചെയ്ത പന്തല്‍ ഗ്രൂപ്പ് ഇത്തവണ അന്‍പത് ടണ്‍ കേക്ക് ആണ് വിപണിയില്‍ എത്തിക്കുന്നത് എന്ന് പന്തല്‍ ഗ്രൂപ്പ് സിഇഒ ഡോമിനിക് ജോസഫ് പറഞ്ഞു. ഇന്ത്യന്‍ വിപണിക്ക് പുറമെ ദുബായ്, ഖത്തര്‍,  മലേഷ്യ വിപണിയിലും കേക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സീനിയര്‍ എക്‌സിക്യൂട്ടീവ് പേസ്ട്രി ഷെഫ് രാജേഷ് എം കെ ചടങ്ങില്‍ കേക്ക് പരിചയപ്പെടുത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു