×

ഒ എൻ വി സ്മരണ പുതുക്കി കുരുന്നുകൾ ഇന്ദീവരത്തിൽ

google news
onv

മാനവികതയുടെ മഹാസന്ദേശമുയർത്തിയ ഒ എൻ വിയുടെ ഓർമകൾ പുതുക്കി കുരുന്നുകൾ ഇന്ദീവരത്തിലെത്തി. ഒഎൻവിയുടെ കവിതകൾ അവർ ആലപിച്ചു. കവിയുടെ ഭാര്യ സരോജിനി, മകൻ രാജീവ് ഒഎൻ വി, കുടുംബാംഗങ്ങൾ എന്നിവരുമായി അവർ സംവദിച്ചു. 

പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ രണ്ടു ദിവസമായി വഴുതക്കാട്ട് നടക്കുന്ന ഒ എൻ വി സ്മൃതിയുടെ ഭാഗമായായിരുന്നു ഒ എൻ വിയുടെ വസതിയിൽ അവർ എത്തിയത്. കോട്ടൺ ഹിൽ സ്കൂളിലായിരുന്നു പരിപാടി.

സമാപന സമ്മേളനം വി.എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. രാജീവ്  ഒ എൻ വി സമ്മാനദാനംനിർവഹിച്ചു. പുകസ ജില്ലാ പ്രസിഡൻ്റ് കെ ജി സൂരജ്,  സി പ്രസന്നകുമാർ, എസ് ശശിധരൻ, കൗൺസിലർ രാഖി രവികുമാർ, ജോസ് പുഴനാട്, അനീഷ് വഴുതക്കാട്, സുനിത പ്രമോദ്, സി എസ് രതീഷ്, ഡോളി ആർ എന്നിവർ സംസാരിച്ചു. രാജേശ്വരി ഇടപ്പഴഞ്ഞി അധ്യക്ഷയായി. ഒ എൻ വി ഗാനസന്ധ്യയും ഉണ്ടായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക