സ്കൂളിൽ വച്ച് അധ്യാപകനെ തെരുവു നായ ആക്രമിച്ചു

dog
 

സ്കൂളിൽ വച്ച് അധ്യാപകനെ  തെരുവു നായആക്രമിച്ചു. പാലക്കാട് തോട്ടര സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു അധ്യാപകൻ കെഎ ബാബുവിനു നേരെ നായയുടെ ആക്രമണം.  ഇതേതുടർന്ന് അധ്യാപകൻ  ചികിത്സ തേടി.

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തെരുവു നായ ആക്രമണമുണ്ടായി. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ അഞ്ച് പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിക്കും തെരുവുനായയുടെ കടിയേറ്റു. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവു നായ ആക്രമിച്ചത്.

മേപ്പറമ്പിൽ എട്ട് വയസുകാരിയെയാണ് നായ ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരനായ വ്യക്തിക്കു കടിയേറ്റത്. മദ്രസയിലേക്ക് പോകും വഴിയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍.