പാലക്കാട് ട്രെയിനില്‍ നിന്ന് കോടികള്‍ വില വരുന്ന ലഹരിമരുന്ന് പിടികൂടി

train
 

പാലക്കാട്: പാലക്കാട് ട്രെയിനില്‍ നിന്ന് കോടികള്‍ വില വരുന്ന ലഹരിമരുന്ന് പിടികൂടി. ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ നിന്നാണ് 1.75 കോടിരൂപയുടെ ചരസ് പിടികൂടിയത്. ആര്‍പിഎഫും എക്സൈസും സംയുക്തമായാണ് പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ പ്രതികള്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് വിവരം. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.