കാട്ടുപന്നിക്ക് വെച്ച കെണിയില്‍ വീണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞു

elephant
 

പാലക്കാട് മുണ്ടൂര്‍ നൊച്ചുപുള്ളിയില്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ വീണ്പിടിയാന ഷോക്കേറ്റ് ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വെച്ചാണ് ആനയ്ക്ക് ഷോക്കേറ്റത്.  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നേരത്തെ പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കാട്ടുപന്നിക്കായി കെട്ടിയിരുന്ന വൈദ്യുതി കമ്പിവേലിയിൽ തട്ടി  രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്  ഷോക്കേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിതുരയിലും സമാന സംഭവമുണ്ടായി. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗ്ഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെ തലവന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന പദവിയും നൽകിയിട്ടുണ്ട്.