പാലക്കാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്

പാലക്കാട്: രണ്ടു വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെ 19 പേര്‍ക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പല്ലശ്ശന,തച്ചമ്പാറ സ്വദേശികളാണ് രണ്ടു വയസ്സുള്ള പെണ്‍കുട്ടികള്‍. പല്ലശ്ശനയിലുള്ള കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. കൂടാതെ ഇന്ന് 25 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

തമിഴ്നാ്ടില്‍ നിന്ന് വന്ന 3 പേര്‍ക്കും, യുഎഇയില്‍ നിന്നുള്ള 7 പേര്‍ക്കും, സൗദിയില്‍ നിന്നു വന്ന 3 പേര്‍ക്കും, ഒമാൻ, ബഹ്റൈൻ, ഖത്തർ, കർണാടക, മഹാരാഷ്ട്ര, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ഇവര്‍ക്ക് പുറമേ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.