ആത്മ വിശ്വാസത്തോടെയുള്ള പ്രയത്നങ്ങൾ പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കും' -ശിഹാബ് പൂക്കോട്ടൂർ

google news
G

പടപ്പറമ്പ്: ആത്മ വിശ്വാസത്തോടെയുള്ള നമ്മുടെ പ്രയത്നങ്ങൾ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുമെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‍ലാമി പടപ്പറമ്പ് ഏരിയ കമ്മിറ്റി പടപ്പറമ്പ് അൽ ഫാറൂഖ് സ്‌കൂളിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി കെ.പി അബൂബക്കർ ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. 

enlite ias final advt

ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്‌ നൗഷാദ് മുഹ് യിദ്ദീൻ ചതുർവർഷ പദ്ധതി വിശദീകരിച്ചു. ജില്ലാ സമിതി അംഗം കുഞ്ഞിമുഹമ്മദ്‌ മുരിങ്ങേക്കൽ ജില്ലാ തല പ്രോഗ്രാം വിശദീകരിച്ചു.

Read also.....തി​രു​വ​ന​ന്ത​പു​ര​ത്ത് സ്കൂ​ൾ അ​ധ്യാ​പി​ക വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ടി.ഫർഹാൻ ഖുർആൻ ക്ലാസ് നടത്തി. ഒ.പി അസൈനാർ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ്‌ സനീം കൊളത്തൂർ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ്‌ പി.കെ. നസീം , ജി.ഐ.ഒ ഏരിയ പ്രസിഡന്റ്‌ ഷാദിയ യു ടി , വനിതാ വിഭാഗം  ഏരിയ പ്രസിഡന്റ്‌ഹമീദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ്‌ സി.ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം