പാലക്കാട്ട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു

man falls from bus and dies
 

പാലക്കാട്: ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു. പാലക്കാട് എരിമയൂർ സ്വദേശി ടി.പി. ജോൺസണാണ് മരിച്ചത്. 


വെള്ളിയാഴ്ച രാവിലെ 8.45-ന് എരിമയൂര്‍ ഹൈസ്‌കൂളിനടുത്ത് വെച്ചായിരുന്നു അപകടം. ഹമ്പ് ചാടുമ്പോൾ അടയ്ക്കാത്ത വാതിലിലൂടെ വീഴുകയായിരുന്നു. തുടർന്ന് ബസിന്റെ പിൻഭാഗത്തെ ടയർ ജോൺസന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണ്‍സണെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിച്ചു. കണ്ണല്ലൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോവുകയായിരുന്നു ജോണ്‍സണ്‍.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.