മിസ്കിന്റെ സ്നേഹ സമ്മാനം വീണ്ടും അട്ടപ്പാടിയിലേക്ക്

ru

കൽപകഞ്ചേരി :അട്ടപ്പാടി പുനർജനി മനസിക ആരോഗ്യ കേന്ദ്രത്തിലേക്ക്  മിസ്കിന്റെ സ്നേഹ സമ്മാനം.മിസ്ക്  പ്രസിഡന്റ് സലീം മായ്യേരീയുടെയും സെക്രട്ടറി നജീബ് ബാബുവിന്റെയും നേതൃത്വത്തിൽ പുനർജനി അന്തേവാസികൾക്കുള്ള കാരംസ്ബോർഡ്‌, വസ്ത്രങ്ങൾ എന്നിവ  മെഡിക്കൽ ഓഫീസർ ഡോ.പ്രഭുദാസ്ഏറ്റുവാങ്ങി .

അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരു കളിലോട്ടുള്ള വസ്ത്രങ്ങൾ കോർഡിനേറ്റർ മൂസ ദാരിമിക് കൈമാറി. റിലീഫ് പ്രവർത്തങ്ങളിൽ  മുസ്തഫമാസ്റ്റർ,മിസ്‌ഫെർ,നൗഷാദ് ,സാബിർ ചോമയിൽ,ഹനീഫ പൂനേറി, സൈനുദ്ധീൻ,ലത്തീഫ് ,ബാവഹാജി കടലായി, ജലീൽ മയ്യേരി,റഫീഖ് മാസ്റ്റർ,വഹ്ഹാബ് മുത്തു, നജ്മു എന്നിവർ നേതൃത്വം നൽകി.