പാലക്കാട്ട് രണ്ട് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു

drown
 

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്.

മാട്ടുമന്ത മുക്കൈപ്പുഴയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ആ സമയത്ത് പുഴയില്‍ വെള്ളം വളരെ കുറവായിരുന്നു. എന്നിട്ടും അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. 

അപകട വാര്‍ത്തയറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബുധാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. മലമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.