സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ ആത്മഹത്യ ചെയ്തു

suicide
പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ ആത്മഹത്യ ചെയ്തു. കോന്നി സ്റ്റേഷനിലെ ബിനുകുമാർ ആണ്  പത്തനംതിട്ട എ.ആർ.ക്യാമ്പിൽ  തൂങ്ങി മരിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇന്നലെ രാത്രിയോടെ എ.ആർ ക്യാമ്പിലെത്തിയ ബിനുകുമാർ തൂങ്ങിമരിക്കുകയായിരുന്നു

കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. ഇത്തരത്തിൽ വാങ്ങിയ വാഹനം പണയം വച്ച് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നിയിൽ ജോലി ചെയ്യവെ കൂടുതൽ സ്ത്രീകളെ പറ്റിച്ചുവെന്നാണ് അന്വേഷണം കണ്ടെത്തിയത് . പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും പൊലീസുകാരൻ ആരോപണ വിധേയനായിരുന്നു. കോന്നി സ്റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു