ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

accident
 

പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാവ് മരിച്ചു. തിരുവല്ല ചാത്തന്‍കേരി ആര്യമുണ്ടകത്തില്‍ വീട്ടില്‍ രാജേഷ് ( 23 ) ആണ് മരിച്ചത്. തിരുവല്ല - മാവേലിക്കര റോഡില്‍ അമ്ബിളി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ രാജേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജീവിനും പരിക്കേറ്റു. കാലിന് പരിക്കേറ്റ രാജീവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.