പത്തനംതിട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം;10 പേർക്ക് പരിക്ക്

accident
 


പത്തനംതിട്ടയിൽ  സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് അപകടത്തിൽ പരിക്കേറ്റു.പത്തനംതിട്ട സീതത്തോട് ആണ് സംഭവം.  പരിക്കേറ്റ ആരുടേയും നില  ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. 

നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തത്തിലൂടെ ബസിനുള്ളിൽ നിന്ന് മുഴുവൻ പേരെയും പുറത്തെടുത്തു.