ഇന്ധന വർദ്ധനവ്, തൊഴിലില്ലായ്മ; കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐയുടെ റിലേ സത്യാഗ്രഹത്തിന് തുടക്കം

as
 

പത്തനംതിട്ട : ഇന്ധന വർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാരിൻറെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ  ഇരവിപേരൂർ മേഖലയുടെ നേതൃത്വത്തിൽ 6 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന റിലേ സത്യാഗ്രഹത്തിൻറെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം. adv. അനന്തഗോപൻ  നിർവഹിച്ചു. 

ഡിവൈഎഫ്ഐയുടെ ഏരിയ പ്രസിഡണ്ട് എൻ എസ് രാജീവ്, ഏരിയ സെക്രട്ടറി പിടി അജയൻ എന്നിവർ ആശംസകൾ നേർന്നു.

ഡിവൈഎഫ്ഐയുടെ വള്ളംകുളം മേഖലയുടെ സെക്രട്ടറി സുനിൽകുമാർ ടി എസ്, ഓതറ മേഖലാ കമ്മിറ്റിയുടെ സെക്രട്ടറി ഒ എസ് സുധീഷ്  എന്നിവരും. വള്ളംകുളം മേഖലാ കമ്മിറ്റിയിൽ നിന്നും ഓതറ മേഖലാ കമ്മിറ്റിയിൽ നിന്നും ഉള്ള സഖാക്കളും റിലേ സത്യാഗ്രഹത്തിൽ പങ്കെടുത്തു.