ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകന്‍ മരിച്ചു

d
 

പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മരംവീണ് ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ജന്മഭൂമി അടൂര്‍ ലേഖകന്‍ പി.​ടി. രാ​ധാ​കൃ​ഷ്ണ കു​റുപ്പാണ്(52) മരണമടഞ്ഞത്.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അടൂര്‍ ചേന്നമ്പള‌ളിയിലായിരുന്നു അപകടം. അ​ടൂ​രി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്. വാ​ക​മ​ര​മാ​ണ് ക​ട​പു​ഴ​കി ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ചു വീ​ണ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഹെ​ല്‍​മ​റ്റും ഊ​രി​മാ​റി.

ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
ഭാ​ര്യ: രാ​ജ​ല​ക്ഷ്മി. മ​ക്ക​ൾ: പി.​ആ​ർ. ല​ക്ഷ്മി, പി.​ആ​ർ. വി​ഷ്ണു, പി.​ആ​ർ. പാ​ർ​വ​തി.