പ​ന്ത​ള​ത്ത് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

drown
 


പ​ത്ത​നം​തി​ട്ട: പ​ന്ത​ളം വി​ജ​യ​പു​ര​ത്ത് പു​ഞ്ച​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. വി​ജ​യ​പു​രം ത​ട​ത്തി​ല്‍​വി​ള​യി​ല്‍ ന​വ​നീ​താ​ണ് (16) മ​രി​ച്ച​ത്.

ഉ​ച്ച​യോ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ ന​വ​നീ​ത് ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്‌​കൂ​ബ ഡൈ​വിം​ഗ് സം​ഘ​വും ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

‌ത​ട​ത്തി​ല്‍​വി​ള​യി​ല്‍ മ​ധു​സൂ​ദ​ന​ന്‍, ഉ​ഷ എ​ന്നി​വ​രു​ടെ മ​ക​നാ​ണ്.