സപ്ലൈകോ:കുറഞ്ഞ തസ്തികകളിൽ കൂടുതൽ ജീവനക്കാർ, പ്രശനം ഗുരുതരം

supplyco
കൊച്ചി: സ​പ്ലൈ​കോ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന​യാ​ണ്.സ്ഥി​രം ജീ​വ​ന​ക്കാ​ര്‍ എ​ന്ന നി​ല​യി​ല്‍ 31 പേ​രാ​ണ് അ​ധി​ക​മു​ള്ള​ത്. ആ​കെ​യു​ള്ള​തിൻറെ ഏ​താ​ണ്ട് 10 ശ​ത​മാ​നം അ​ധി​ക​ജീ​വ​ന​ക്കാ​രാ​ണ്. 

ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 2018 ജ​നു​വ​രി 27ലെ ​ഉ​ത്ത​ര​വ് പ്ര​കാ​രം 318 ത​സ്തി​ക​യാ​ണ് സൃ​ഷ്​​ടി​ച്ച​ത്. എ​ന്നാ​ല്‍, മാ​നേ​ജ​ര്‍, അ​സി. മാ​നേ​ജ​ര്‍, സീ​നി​യ​ര്‍ അ​സി. ഒ​ന്നാം ഗ്രേ​ഡ് -60, സീ​നി​യ​ര്‍ അ​സി. ര​ണ്ടാം ഗ്രേ​ഡ്-20, അ​സി. സെ​യി​ല്‍​സ്മാ​ന്‍(​വു​മ​ണ്‍)-151 എ​ന്നി​ങ്ങ​നെ 349 പേ​ര്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

ജീ​വ​ന​ക്കാ​രി​ല്‍ 62 പേ​ര്‍ ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ സ്പ്ലൈ​കോ​യി​ല്‍ എ​ത്തി​യ​വ​രാ​ണ്. വ​കു​പ്പി​ലെ ഭ​ര​ണം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​യു​ടെ രാ​ഷ്​​ട്രീ​യ​സ്വാ​ധീ​ന​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ങ്ങ​ള്‍ ന​ട​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ് ധ​ന​കാ​ര്യ പ​രി​ശോ​ധ​ന​സം​ഘം അ​ന്വേ​ഷ​ണ​ക്കു​റി​പ്പ് ന​ല്‍​കി​യെ​ങ്കി​ലും സ​പ്ലൈ​കോ അ​ധി​കൃ​ത​ര്‍ വി​വ​രം ന​ല്‍​കി​യി​ല്ല. ഇ​വ​രു​ടെ നി​യ​മ​നം സു​താ​ര്യ​മ​ല്ലെ​ന്ന ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​മ്ബോ​ഴാ​ണ് വി​വ​ര​ങ്ങ​ള്‍ നി​ഷേ​ധി​ച്ച​ത്.

അ​തേ​സ​മ​യം, ജി​ല്ല​യി​ലെ കൊ​ച്ചി, വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍, എ​റ​ണാ​കു​ളം, പെ​രു​മ്ബാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ, ഡി​പ്പോ​ക​ളി​ല്‍ 28 ദി​വ​സ വേ​ത​ന ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യു​െ​ന്ന​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ളം, പെ​ന്‍​ഷ​ന്‍ കോ​ണ്‍​ട്രി​ബ്യൂ​ഷ​ന്‍, ഇ.​പി.​എ​ഫ് ഇ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത പ​ദ്ധ​തി (എ​ന്‍.​എ​ഫ്.​എ​സ്.​എ) ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​മാ​സ ചെ​ല​വു​ക​ളാ​ണ് സ​പ്ലൈ​കോ സ​ര്‍​ക്കാ​റി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സ​പ്ലൈ​കോ എ​റ​ണാ​കു​ളം ഡി​പ്പോ​യി​ല്‍​നി​ന്ന് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഭ​ക്ഷ്യ​ഭ​ദ്ര​ത പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ചെ​ല​വി​നെ​ക്കാ​ള്‍ അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് 4,46,636 രൂ​പ​യാ​ണെ​ന്ന്​ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ പ​രി​ധി​യി​ലെ 167 ന്യാ​യ​വി​ല ഷോ​പ്പി​ലെ​യും കൊ​ച്ചി സി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫി​സ​റു​ടെ പ​രി​ധി​യി​ലെ 90 ന്യാ​യ​വി​ല ഷോ​പ്പി​ലെ​യും സം​ഭ​ര​ണ​വും വി​ത​ര​ണ​വും എ​റ​ണാ​കു​ളം ഡി​പ്പോ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 

2017 ഏ​പ്രി​ല്‍ മു​ത​ല്‍ 19 ന​വം​ബ​ര്‍ വ​രെ ല​ഭ്യ​മാ​യ രേ​ഖ​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​റി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ച ചെ​ല​വു​ക​ണ​ക്ക് തു​ക​ക​ള്‍ രേ​ഖ​ക​ളി​ലു​ള്ള​തി​െ​ന​ക്കാ​ള്‍ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ധാ​ന്യ​ങ്ങ​ള്‍ എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ല്‍​നി​ന്ന്​ സ​പ്ലൈ​കോ ഡി​പ്പോ ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​ച്ച​തി​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ ചാ​ര്‍​ജി​ല്‍ ചെ​ല​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​െ​ന​ക്കാ​ള്‍ 24,075 കു​റ​ച്ചാ​ണ് സ​ര്‍​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.