നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവ്

nipmr

തൃശ്ശൂർ: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍)-ല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലുമാണ്. ഒക്യുപ്പേഷണല്‍ തെറാപ്പിയില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത. അര്‍ഹരായ അപേക്ഷകര്‍ 2021 നവംബര്‍ 30, വൈകീട്ട് 4-ന് മുമ്പായി hr@nipmr.org.in എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.